Skip to content

ഐസിസി ഏകദിന റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുയർത്തി രോഹിത് ശർമ്മ

ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ. ലോകകപ്പിൽ അഞ്ച് സെഞ്ചുറി ഉൾപ്പെടെ 644 റൺസ് നേടിയ രോഹിത് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തിയതിനൊപ്പം റേറ്റിങ് 885 ആയി ഉയർത്തി. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ ആറ് പോയിന്റ് മാത്രം പുറകിലാണ് രോഹിത് ശർമ്മ.

പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമും സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസുമാണ് നേട്ടമുണ്ടാക്കിയ മറ്റു ബാറ്റ്സ്മാന്മാർ. ബാബർ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തും ഫാഫ് ഡുപ്ലെസിസ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തുമെത്തി.