Skip to content

സെഞ്ചുറിയോടെ ഇംഗ്ലണ്ടിൽ അപൂർവ നേട്ടം സ്വന്തമാക്കി രാഹുൽ

ഇംഗ്ലണ്ടിലെ ലീഡ്സിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സെഞ്ചുറി നേടിയതോടെ അപ്പൂർവ്വ നേട്ടത്തിന് അർഹനായിരിക്കുകയാണ് കെഎൽ രാഹുൽ .ലോകക്കപ്പിലെ ആദ്യ സെഞ്ചുറിയാണ് 109 പന്തിൽ നിന്നായി നേടിയത് . ഇംഗ്ലണ്ടിൽ വെച്ച് കഴിഞ്ഞ വർഷം ടെസ്റ്റ് സെഞ്ചുറിയും ടി20 സെഞ്ചുറിയും നേടിയ രാഹുൽ ഇത്തവണ ഏകദിന സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിൽ വെച്ച് മൂന്ന് ഫോമാറ്റിലും സെഞ്ചുറി നേടുന്ന താരമെന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് .

ലോകക്കപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന നേട്ടവും ഇന്നലെ രോഹിതും രാഹുലും നേടിയിരുന്നു . കൂടാതെ ലോകക്കപ്പിൽ ഓപ്പണിങ് ഇറങ്ങി സെഞ്ചുറി നേടുന്ന മൂന്നാമത്തെ സഖ്യമായി ഇരുവരും മാറി .