Skip to content

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി ; സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനൊപ്പം രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പമെത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ ടൂർണമെന്റിലെ അഞ്ചാമത്തെയും ലോകകപ്പിലെ ആറാമത്തെയും സെഞ്ചുറിയാണ് രോഹിത് ശർമ്മ ഇന്ന് ശ്രീലങ്കയ്ക്കെതിരെ നേടിയത്. 2015 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ശർമ്മ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി നേടിയത്.

ആറ് ലോകകപ്പുകളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച സച്ചിൻ ടെണ്ടുൽക്കർ 45 മത്സരത്തിൽ നിന്നാണ് ആറ് സെഞ്ചുറി നേടിയത്. മറുഭാഗത്ത് രണ്ട് ലോകകപ്പിൽ വെറും 16 മത്സരത്തിൽ നിന്നാണ് രോഹിത് ശർമ്മ ആറ് സെഞ്ചുറികൾ നേടിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാന്മാർ

സച്ചിൻ ടെണ്ടുൽക്കർ – 6

രോഹിത് ശർമ്മ – 6

റിക്കി പോണ്ടിങ് – 5

കുമാർ സംഗക്കാര – 5