Skip to content

ഷോൺ മാർഷ് ലോകകപ്പിൽ നിന്നും പുറത്ത് പകരക്കാരനായി ഹാൻഡ്‌സ്കോമ്പ്

ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് തിരിച്ചടി. പരിക്ക് മൂലം ഇടംകയ്യൻ ബാറ്റ്സ്മാൻ ഷോൺ മാർഷ് ലോകകപ്പിൽ നിന്നും പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പീറ്റർ ഹാൻഡ്‌സ്കോമ്പാണ് മാർഷിന് പകരക്കാരനായി ടീമിലെത്തിയത്.

നെറ്റ്‌സിൽ പരിശീലനത്തിനിടെ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് എറിഞ്ഞ പന്ത് കൊണ്ട് മാർഷിനും സ്റ്റാർക്കിന്റെ പന്ത് കൊണ്ട് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനും പരിക്ക് പറ്റിയത്. ഇരുവരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ മാക്‌സ്‌വെല്ലിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കുമെന്ന് കോച്ച് ജസ്റ്റിൻ ലാങർ വ്യക്തമാക്കി.