Skip to content

ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഷഹീൻ അഫ്രീദി

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് യുവതാരം ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 9.1 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് ഈ പത്തൊൻപതുക്കാരൻ വീഴ്ത്തിയത്. ഇതോടെ ലോകകപ്പ് മത്സരത്തിൽ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡും ഷഹീൻ സ്വന്തമാക്കി. 2011 ലോകകപ്പിൽ കെനിയക്കെതിരെ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് ഷഹീൻ പഴങ്കഥയാക്കിയത്.

ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളർ കൂടിയാണ് ഷഹീൻ അഫ്രീദി.

മത്സരത്തിൽ വിജയിച്ചുവെങ്കിലും സെമിഫൈനലിൽ പ്രവേശിക്കാൻ പാകിസ്ഥാന് സാധിച്ചില്ല. നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ന്യൂസിലാൻഡാണ് സെമി ഫൈനൽ യോഗ്യത നേടിയത്.