Skip to content

സച്ചിന്റെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ഷാക്കിബ്‌ അൽ ഹസൻ

ഒരു ലോകകപ്പിൽ 600 ൽ കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. പാകിസ്ഥാനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ ലോകകപ്പിൽ ഷാക്കിബ്‌ 600 റൺസ് പൂർത്തിയാക്കിയത്. ഈ ലോകകപ്പിലെ ഷാക്കിബിന്റെ അഞ്ചാം ഫിഫ്റ്റിയാണിത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനും മാത്രമാണ് ഇതുവരെ ഒരു ലോകകപ്പിൽ 600 റൺസ് നേടിയിട്ടുള്ളത്.

ഈ ലോകകപ്പിൽ എട്ട് ഇന്നിങ്സിൽ നിന്നും 86.57 ശരാശരിയിൽ അഞ്ച് ഫിഫ്റ്റിയും ഒരു സെഞ്ചുറിയുമടക്കം 606 റൺസ് ഷാക്കിബ്‌ അടിച്ചുകൂട്ടി.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ

സച്ചിൻ ടെണ്ടുൽക്കർ – 673 (2003)

മാത്യൂ ഹെയ്ഡൻ – 659 (2007)

ഷാക്കിബ്‌ അൽ ഹസൻ – 606 (2019)