Skip to content

ഷൊഹൈബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

പാകിസ്ഥാൻ ഓൾറൗണ്ടർ ഷൊഹൈബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ 94 റൺസിന്റെ വിജയത്തോടെയാണ് 20 വർഷം നീണ്ട തന്റെ ഏകദിന കരിയറിന് മാലിക്ക് തിരശീലയിട്ടത്. 1999 ൽ ഷാർജയിൽ വെസ്റ്റിൻഡീസിനെതിരെയാണ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. വിടവാങ്ങൽ മത്സരമെന്ന നിലയിൽ ബംഗ്ലാദേശിനെതിരെ കളിക്കാൻ മാലിക്ക് അനുവാദം ചോദിച്ചുവെങ്കിലും ടീം മാനേജ്‌മെന്റ് അനുവദിച്ചില്ല.

ലോകകപ്പോടെ ഏകദിനത്തിൽ നിന്നും വിരമിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്നും ഇന്ന് ഞാൻ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്നും എപ്പോഴും പിന്തുണ ആരാധകരോട് ഒരുപാട് നന്ദിപറയുന്നുവെന്നും മാലിക്ക് മത്സരശേഷം പറഞ്ഞു.

237 ഏകദിനത്തിൽ പാകിസ്ഥാന് വേണ്ടി കളിച്ച മാലിക്ക് 7534 റൺസും 158 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിൽ നിന്നും വിരമിച്ചുവെങ്കിലും അന്താരാഷ്ട്ര ടി20യിൽ മാലിക്ക് കളിക്കും.