Skip to content

ആറ് വിക്കറ്റ് നേട്ടവുമായി ഷഹീൻ അഫ്രീദി ; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് 94 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 316 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 44.1 ഓവറിൽ 221 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ വിജയിച്ചെങ്കിലും സെമിഫൈനൽ യോഗ്യത നേടാൻ പാകിസ്ഥാന് സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 315 റൺസ് മാത്രം നേടിയതോടെ ഏഴ് റൺസിന് ബംഗ്ലാദേശിനെ ഏഴ് റൺസിന് പുറത്തായിരുന്നെങ്കിൽ മാത്രമേ സെമിഫൈനൽ യോഗ്യത നേടാൻ പാകിസ്ഥാന് സാധിക്കുമായിരുന്നുള്ളൂ.

77 പന്തിൽ 64 റൺസ് നേടിയ ഷാക്കിബ്‌ അൽ ഹസനും 40 പന്തിൽ 32 റൺസ് നേടിയ ലിറ്റൻ ദാസും മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്. 9.1 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി ആറ്‌ വിക്കറ്റുകൾ വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് ബംഗ്ലാദേശിനെ തകർത്തത്. ഷദാബ് ഖാൻ രണ്ട് വിക്കറ്റും ആമിർ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ സെഞ്ചുറി നേടിയ ഇമാം ഉൾ ഹഖിന്റെയും 98 പന്തിൽ 96 റൺസ് നേടി പുറത്തായ ബാബർ അസമിന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.