Skip to content

ഏകദിനത്തിൽ 4000 റൺസ് നേടുന്ന ആദ്യ അയർലൻഡ് ബാറ്റ്സ്മാനായി പോൾ സ്റ്റിർലിങ്

ഏകദിന ക്രിക്കറ്റിൽ 4000 റൺസ് നേടുന്ന ആദ്യ അയർലൻഡ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി പോൾ സ്റ്റിർലിങ്. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഈ നേട്ടം സ്റ്റിർലിങ് സ്വന്തമാക്കിയത്. 110 ഇന്നിങ്‌സിൽ നിന്നും 37.09 ശരാശരിയിൽ 23 ഫിഫ്റ്റിയും എട്ട് സെഞ്ചുറിയുമടക്കം 4006 റൺസ് സ്റ്റിർലിങ് അയർലൻഡിന് വേണ്ടി നേടിയിട്ടുണ്ട്. 132 ഇന്നിങ്‌സിൽ നിന്നും 30.91 ശരാശരിയിൽ 3988 റൺസ് നേടിയ വില്യം പോട്ടർഫീൽഡാണ് സ്റ്റിർലിങിന് പുറകിലുള്ളത്. മത്സരത്തിൽ 73 പന്തിൽ 52 റൺസ് നേടിയാണ് സ്റ്റിർലിങ് പുറത്തായത്.

https://twitter.com/akaArthurshire/status/1146739535906246658?s=19