Skip to content

ലോകകപ്പ് സെമിയിൽ കോഹ്‌ലിക്ക് വിലക്കിന് സാധ്യത ; ആശങ്കയോടെ ആരാധകർ

ലോകക്കപ്പ് സെമിയിൽ നായകൻ വിരാട് കോഹ്‌ലി ഇല്ലാതെ ഇറങ്ങേണ്ടി വരുമോയെന്ന് ആശങ്കകയിലാണ് ഇന്ത്യൻ ടീം അംഗങ്ങളും ആരാധകരും . കഴിഞ്ഞ ദിവസം ബംഗ്ലാദേശുമായുള്ള മത്സരത്തിനിടെ ഫീൽഡ് അമ്പയറുമായുണ്ടായ വാക്ക് തർക്കമാണ് ഇപ്പോൾ വിരാട് കോഹ്‌ലിക്ക് വിനയായിരിക്കുന്നത് . 24 മാസത്തിനിടെ 4 ഡി മെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ വിലക്ക് നേരിടേണ്ടി വരും . നിലവിൽ 2 ഡി മെറിറ്റ് പോയിന്റുകളുള്ള വിരാട് കോഹ്‌ലിക്ക് ഇനി 2 ഡി മെറിറ്റ് കൂടി ലഭിച്ചാൽ അത് വിലക്കിൽ കലാശിക്കും .

അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിനിടെ അമിതമായി അപ്പീല്‍ ചെയ്തതിനെ തുടർന്ന് കോഹ്‌ലിക്ക് മല്‍സരത്തിന്റെ 25 ശതമാനം പിഴയൊടുക്കേണ്ടിവന്നു. ഒപ്പം മോശംപെരുമാറ്റത്തിന് ഒരു പോയിന്റും വീണു. ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ സൗമ്യ സര്‍ക്കാറിന്റെ വിക്കറ്റ് അപ്പീലുമായി ബന്ധപ്പെട്ട ഫീല്‍ഡ് അംപയറുമായി വാക്കുതര്‍ക്കവും അമിത അപ്പീലും നടത്തിയതില്‍ നടപടിവരുന്നതെയുള്ളു.

കഴിഞ്ഞ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലും വിരാട് കോലിക്ക് മോശം പെരുമാറ്റത്തിന് ഡി മെറിറ്റ് പോയിട്ട് കിട്ടിയിരുന്നു. ഇപ്പോള്‍ രണ്ടുപോയിന്റുകളാണ് കോലിയുടെ പേരിലുള്ളത്. ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ നടപടി വന്നാല്‍ മോശം പെരുമാറ്റത്തിന് എത്ര പോയിന്റ് എന്നത് നിര്‍ണായകമാണ്.