Skip to content

ബാറ്റ്സ്മാന്മാർ അനായാസം റൺസ് നേടുന്നു ലോകകപ്പിന് പഴയ നിലവാരമില്ല ; ഷൊഹൈബ് അക്തർ

ലോകകപ്പിൽ പഴയ നിലവാരം കാണാൻ സാധിക്കുന്നില്ലെന്ന വിമർശനവുമായി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഈ ലോകകപ്പിൽ ക്രിക്കറ്റിന്റെ നിലവാരത്തിൽ വലിയ കുറവ് സംഭവിച്ചുവെന്നും ബാറ്റ്സ്മാന്മാർ അനായാസം റൺസ് സ്കോർ ചെയ്യുന്നുവെന്നും മുൻ ലോകകപ്പുകളിലെ പോലെ മികവ് പുലത്താൻ ബൗളർമാർക്ക് സാധിക്കുന്നില്ലെന്നും തന്റെ യൂട്യൂബ്‌ ചാനലിലൂടെ അക്തർ പറഞ്ഞു.

മൂന്ന് പവർപ്ലേയും രണ്ട് ന്യൂ ബോൾ അനുവദിക്കുന്നതും ബാറ്റ്സ്മാന്മാർക്ക് റൺസ് നേടുന്ന ജോലി വളരെ എളുപ്പമാക്കിയെന്നും അക്തർ കൂട്ടിച്ചേർത്തു.