Skip to content

തുടർച്ചയായ രണ്ടാം സെഞ്ചുറി ; ചരിത്രനേട്ടത്തിൽ ജോണി ബെയർസ്റ്റോ

ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഓപ്പണിങ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ. കിവികൾക്കെതിരെ 95 പന്തിൽ സെഞ്ചുറി നേടിയ ബെയർസ്റ്റോ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ 90 പന്തിൽ നിന്നും സെഞ്ചുറി നേടിയിരുന്നു. ലോകകപ്പിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന പതിനാലാമത്തെ ബാറ്റ്സ്മാനാണ് ബെയർസ്റ്റോ.

99 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയ ബെയർസ്റ്റോയെ മാറ്റ് ഹെൻറിയാണ് പുറത്താക്കിയത്. ഏകദിന കരിയറിലെ ബെയർസ്റ്റോയുടെ ഒമ്പതാം സെഞ്ചുറി കൂടിയാണിത്.