Skip to content

രോഹിത് നിലവിലെ ഏറ്റവും മികച്ച ഏകദിന പ്ലേയർ ; വിരാട് കോഹ്ലി

രോഹിത് ശർമ്മ നിലവിലെ ഏറ്റവും മികച്ച ഏകദിന പ്ലേയർ പറഞ്ഞത് മറ്റാരുമല്ല നിലവിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനും ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ വിരാട് കോഹ്ലി തന്നെ.

” വർഷങ്ങളായി ഞാനിത് കാണുന്നതാണ്. എന്റെ അഭിപ്രായത്തിൽ രോഹിതാണ് നിലവിലെ ഏറ്റവും മികച്ച ഏകദിന പ്ലേയർ. അവൻ കളിക്കുമ്പോൾ ഞങ്ങൾ മുന്നോട്ട് പോകുന്നത് വലിയ സ്കോറിലേക്കാണ്. അവൻ കളിക്കുന്ന രീതിയിലും ഞാൻ വളരെ സന്തോഷവാനാണ്. അവന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെന്റ് ആണിത്. അത് കാണുന്നതിൽ വളരെയേറെ സന്തോഷമുണ്ട് ” ബംഗ്ലാദേശിനെതിരെ നേടിയ 28 റൺസിന്റെ വിജയത്തിന് ശേഷം വിരാട് കോഹ്ലി പറഞ്ഞു.

മത്സരത്തിൽ 90 പന്തിൽ നിന്നും സെഞ്ചുറി നേടിയ രോഹിത് ശർമ്മ 92 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം 104 റൺസ് നേടിയാണ് പുറത്തായത്. ലോകകപ്പിലെ രോഹിത് ശർമ്മയുടെ അഞ്ചാം സെഞ്ചുറിയാണിത്.