Skip to content

ബംഗ്ലാദേശിനെ 28 റൺസിന് പരാജയപെടുത്തി ഇന്ത്യ സെമിയിൽ

ബംഗ്ലാദേശിനെ 28 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48 ഓവറിൽ 286 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും പത്തോവറിൽ 60 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർദിക് പാണ്ഡ്യയും ചേർന്നാണ് ബംഗ്ലാദേശിനെ തകർത്തത്.

ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ്‌ അൽ ഹസൻ 74 പന്തിൽ 66 റൺസും മൊഹമ്മദ് ഷൈഫുദീൻ 38 പന്തിൽ 51 റൺസും സാബ്ബിർ റഹ്മാൻ 36 പന്തിൽ 36 റൺസ് നേടി പൊരുതിയെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. പരാജയത്തോടെ ബംഗ്ലാദേശിന്റെ സെമിപ്രതീക്ഷകൾ അവസാനിച്ചു.