Skip to content

സെഞ്ചുറിയോടെ ഇതിഹാസങ്ങളുടെ റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ച് ഹിറ്റ്മാൻ

ബർമിംഗ്ഹാമിൽ നടന്ന് കൊണ്ടിരിക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിലും സെഞ്ചുറി നേടിയിരിക്കുകയാണ് രോഹിത് ശർമ്മ . 90 പന്തിൽ നിന്നാണ് കരിയറിലെ 26 ആം സെഞ്ചുറിയും , ഈ ലോകക്കപ്പിലെ 4 ആം സെഞ്ചുറിയും രോഹിത് നേടിയത് . 92 പന്തിൽ നിന്ന് 7 ഫോറും 5 സിക്‌സും ഉൾപ്പെടെ 104 റൺസ് അടിച്ചു കൂട്ടിയാണ് രോഹിത് മടങ്ങിയത് .

ഇന്നത്തെ സെഞ്ചുറിയോടെ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ ലിസ്റ്റിൽ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ് , ശ്രീലങ്കൻ താരം സംഗക്കാര എന്നിവർക്കൊപ്പം ഇടം പിടിച്ചിരിക്കുകയാണ് രോഹിത് ശർമ്മ . 5 സെഞ്ചുറികളാണ് മൂവരും നേടിയിരിക്കുന്നത് . 6 സെഞ്ചുറിയുമായി സച്ചിൻ ടെണ്ടുൽക്കറാണ് ലിസ്റ്റിൽ ഒന്നാമത്.

രോഹിത് ശർമ നേടിയ മറ്റ് റെക്കോർഡുകൾ