Skip to content

തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; അവസാന ഓവറുകളിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്

രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 314 റൺസ് നേടി. തകർപ്പൻ തുടക്കമാണ് രോഹിത് ശർമ്മയും കെ എൽ രാഹുലും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 180 റൺസ് നേടി. രാഹുൽ 92 പന്തിൽ 77 റൺസും രോഹിത് ശർമ്മ 92 പന്തിൽ 104 റൺസും നേടി പുറത്തായി. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിങ്‌സ്. ക്യാപ്റ്റൻ വിരാട് കോഹ്ലി 26 റൺസ് നേടി പുറത്തായപ്പോൾ റിഷാബ് പന്ത് 41 പന്തിൽ 48 റൺസും 33 പന്തിൽ 35റൺസും നേടി മികച്ച പിന്തുണ നൽകി.

പത്തോവറിൽ 59 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്‌മാനാണ് ബംഗ്ലാദേശിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. ഷാക്കിബ്‌ അൽ ഹസനും സൗമ്യ സർക്കാറും ഒരു വിക്കറ്റ് നേടി.