Skip to content

ഇതെന്തിന്റെ കുഞ്ഞാണാവോ !! മെൻഡിസിനെ പുറത്താക്കി ഫാബിയന്റെ അത്ഭുത ക്യാച്ച് – വീഡിയോ കാണാം

ലോകകപ്പിൽ സെമി കാണാതെ വെസ്റ്റ് ഇൻഡീസ് പുറത്തായെങ്കിലും തകർപ്പൻ ക്യാച്ചിലൂടെയും ഒറ്റയാൾ പോരാട്ടത്തിലൂടെയും ഇപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരങ്ങൾ . ഏറ്റവും ഒടുവിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഓൾ റൗണ്ടർ ഫാബിയൻ അലന്റെ ക്യാച്ചാണ് ചർച്ചയായിരിക്കുന്നത് . ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ പുറത്താക്കാനാണ് ഫാബിയൻ ഈ തകർപ്പൻ ക്യാച്ച് എടുത്തത് .

ലങ്കന്‍ ഇന്നിങ്‌സിന്റെ 32-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ഫാബിയന്റെ ക്യാച്ച്. ഫുള്‍ടോസ് പന്ത് ബൗണ്ടറി പായിക്കാനുള്ള കുസാലിന്റെ ശ്രമമാണ് ഫാബിയന്‍ തന്റെ വലതു വശത്തേക്ക് അല്‍പ്പം പിന്നിലേക്കായി ചാടി കൊണ്ട് പിടിയിലൊതുക്കിയത്.

https://twitter.com/ICC/status/1145790916541779977?s=19