Skip to content

നിക്കോളാസ് പൂറന്റെ സെഞ്ചുറിയും രക്ഷിച്ചില്ല ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് 23 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 315 റൺസ് നേടാനെ സാധിച്ചുള്ളു . 103 പന്തിൽ 118 റൺസ് നേടിയ നിക്കോളാസ് പൂറനും 32 പന്തിൽ 51 റൺസ് നേടിയ ഫാബിയൻ അലനും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും വിജയം നേടികൊടുക്കാൻ സാധിച്ചില്ല.

പത്തോവറിൽ 55 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 103 പന്തിൽ 104 റൺസ് നേടിയ യുവതാരം അവിഷ്കാ ഫെർണാണ്ടോയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഫെർണാണ്ടോയാണ് മാൻ ഓഫ് ദി മാച്ച്.