Skip to content

ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ താരമായി ഷാക്കിബ്‌ അൽ ഹസൻ

ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്രറെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഈ ചരിത്രനേട്ടത്തിൽ ഷാക്കിബ്‌ എത്തിയത്. ആറ്‌ മത്സരത്തിൽ നിന്നും 96.20 ശരാശരിയിൽ 476 റൺസ് നേടിയ ഷാക്കിബ്‌ 30.10 ബൗളിങ് ശരാശരിയിൽ പത്ത് വിക്കറ്റും ഇതുവരെ നേടിയിട്ടുണ്ട്.

ലോകകപ്പ് ചരിത്രത്തിൽ 1000 റൺസ് നേടുന്ന ആഡ് ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന നേട്ടവും ലോകകപ്പിൽ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബംഗ്ലാദേശ് ബൗളറെന്ന നേട്ടവും തകർപ്പൻ പ്രകടനത്തോടെ ഷാക്കിബ്‌ അൽ ഹസൻ സ്വന്തമാക്കി.