Skip to content

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ ആയിരം റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്. ഇന്നലെ ലീഡ്സിൽ നടന്ന മത്സരത്തിൽ 29 റൺസ് പിന്നിട്ടതോടെയാണ് ഈ അപൂർവ്വനേട്ടം റൂട്ട് സ്വന്തമാക്കിയത്. ഇതുവരെ മൂന്ന് ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 1000 റൺസ് നേടിയിരുന്നെങ്കിലും ശ്രീലങ്കയ്ക്കെതിരെ ആയിരം റൺസ് നേടാൻ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർക്ക് സാധിച്ചിരുന്നില്ല. ഇപ്പോൾ ആ നാണക്കേട് ജോ റൂട്ടിലൂടെ മറികടന്നിരിക്കുകയാണ് ഇംഗ്ലണ്ട് ടീം.

ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് ജോ റൂട്ട് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ഫിഫ്റ്റി നേടിയ റൂട്ട് ലോകകപ്പിൽ അഞ്ച് തവണ 50+ സ്കോർ നേടുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി മാറി. കെവിൻ പീറ്റേഴ്സണും ജോനാഥൻ ട്രോട്ടുമാണ് ലോകകപ്പിൽ അഞ്ച് തവണ 50+ സ്കോർ നേടിയ മറ്റ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ.