Skip to content

ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ബ്രെയ്റ്റ് ലീയെ മറികടന്ന് മിച്ചൽ സ്റ്റാർക്ക്

ബംഗ്ലാദേശിനെതിരായ രണ്ട് വിക്കറ്റ് പ്രകടനത്തോടെ ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി മിച്ചൽ സ്റ്റാർക്ക്. 35 വിക്കറ്റ് നേടിയ ബ്രെയ്റ്റ് ലീയെയാണ് 36 വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് മറികടന്നത്. 71 വിക്കറ്റുകൾ നേടിയ ഗ്ലെൻ മഗ്രാത്താണ് ഇരുവർക്കും മുൻപിൽ ഒന്നാം സ്ഥാനത്തുള്ളത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഒമ്പതാമത്തെ ബൗളർ കൂടിയാണ് മിച്ചൽ സ്റ്റാർക്ക്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ബൗളർമാർ

ഗ്ലെൻ മഗ്രാത്ത് – 71

മിച്ചൽ സ്റ്റാർക്ക് – 36

ബ്രെയ്റ്റ് ലീ – 35

ബ്രാഡ് ഹോഗ് – 34

ഷോൺ ടെയ്റ്റ് – 34

ഷെയ്ൻ വോൺ – 32

ഈ ലോകകപ്പിൽ ഇതുവരെ 15 വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് ടൂർണമെന്റിലെ ലീഡിങ് വിക്കറ്റ് ടേക്കർ കൂടിയാണ്