Skip to content

ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

അക്ഷരാർത്ഥത്തിൽ മാഞ്ചസ്റ്ററിൽ അഫ്ഘാനിസ്ഥാനെതിരെ അഴിഞ്ഞാടുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടി പുറത്തായ മോർഗൻ നാല് ഫോറും 17 കൂറ്റൻ സിക്സുകളുമാണ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. എന്നാൽ ഇത്തരത്തിലൊരു ഇന്നിങ്‌സ് പുറത്തെടുക്കാൻ തനിക്ക് കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്ന് കരുതി യിരുന്നില്ലയെന്ന് മത്സരശേഷം തുറന്നുപറഞ്ഞിരിക്കുകയാണ് ഓയിൻ മോർഗൻ.

” ഇന്നത്തേത് എന്റെ ദിവസമാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിരുന്നില്ല. എന്റെ പിൻഭാഗം മോശമാണ്. ഡ്രസിങ് റൂമിൽ ഇത്തരത്തിലൊരു ഇന്നിങ്സ് കാഴ്ച്ചവെയ്ക്കാൻ സാധിക്കുന്നവരുണ്ട്. എന്നാൽ ഈ പ്രകടനത്തോടെ അവർക്കൊപ്പമെത്താൻ സാധിക്കുന്നത് ആവേശകരമായ കാര്യമാണ്‌. ഇത്തരത്തിലൊരു ഇന്നിങ്‌സ് പുറത്തെടുക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അഫ്ഘാനിസ്ഥാൻ വളരെ സമർഥമായ ടീമാണ്. അവരുടെ സ്പിൻ അറ്റാക്ക് വ്യതസ്തമായ ചലഞ്ചായിരുന്നു. ” മത്സരശേഷം മോർഗൻ പറഞ്ഞു.

മത്സരത്തിൽ 150 റൺസിന്റെ വിജയം നേടിയ ഇംഗ്ലണ്ട് പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.