Skip to content

ലോകകപ്പിൽ 100 റൺസ് വഴങ്ങുന്ന ആദ്യ സ്പിന്നർ ; നാണക്കേടുകളുടെ പടുക്കുഴിയിൽ റാഷിദ് ഖാൻ

ഇംഗ്ലണ്ടിനെതിരായ മോശം ബൗളിങ് പ്രകടനത്തിന് പുറകെ അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ തേടിയെത്തിയത് നിരവധി നാണക്കേടിന്റെ റെക്കോർഡുകൾ. മത്സരത്തിൽ ഒമ്പത് ഓവർ എറിഞ്ഞ റാഷിദ് ഖാൻ വിക്കറ്റൊന്നും നേടാതെ 110 റൺസാണ് വഴങ്ങികൂട്ടിയത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന നാണക്കേട് റാഷിദ് ഖാൻ സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സ്പിന്നർ 100 റൺസ് വഴങ്ങുന്നത്. ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറെന്ന നാണക്കേടും റാഷിദ് ഖാനെ തേടിയെത്തി. സൗത്താഫ്രിക്കയ്ക്കെതിരെ 2006 ൽ പത്തോവറിൽ 113 റൺസ് വഴങ്ങിയ മൈക്കിൾ ലൂയിസാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ.

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർമാർ

റാഷിദ് ഖാൻ – 110 റൺസ് (9 ഓവർ)

മാർട്ടിൻ സ്നെഡൻ – 105 റൺസ് (12 ഓവർ) – 1983

ജേസൺ ഹോൾഡർ – 104 റൺസ് (10 ഓവർ) – 2015

ഡി സദ്രാൻ – 101 റൺസ് (10 ഓവർ) – 2015

മത്സരത്തിൽ 11 സിക്സ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ റാഷിദ് ഖാനെതിരെ നേടിയിരുന്നു ഇതോടെ ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് വഴങ്ങുന്ന ബൗളറായി റാഷിദ് ഖാൻ മാറി. ഇതിൽ പതിനൊന്നിൽ ഏഴ് സിക്സും നേടിയത് മോർഗനായിരുന്നു. ഇതോടെ ഏകദിനമത്സരത്തിൽ ഒരു ബൗളരർക്കെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം മോർഗൻ സ്വന്തമാക്കി.