Skip to content

പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാമത്

അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. അഞ്ച് മത്സരത്തിൽ നാല് വിജയം നേടിയ ഇരുടീമുകൾക്കും എട്ട് പോയിന്റാണുള്ളത്. എന്നാൽ അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ വമ്പൻ വിജയത്തോടെ നെറ്റ് റൺറേറ്റ് വർധിപ്പിച്ചാണ് ചിരവൈരികളായ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് മറികടന്നത്. നാലിൽ മൂന്ന് മത്സരങ്ങളിൽ വിജയം നേടിയ ന്യൂസിലാൻഡും ഇന്ത്യയുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. വെസ്റ്റിൻഡീസിനെതിരായ തകർപ്പൻ വിജയം നേടിയ ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്താണുള്ളത്.