Skip to content

അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ കൂറ്റൻ വിജയം

അഫ്ഘാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 150 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 247 റൺസ് നേടാനെ സാധിച്ചുള്ളൂ. അഫ്ഘാനിസ്ഥാന് വേണ്ടി ഷാഹിദി 76 റൺസും റഹ്മത് ഷാ 46 റൺസും മുൻ ക്യാപ്റ്റൻ അസ്ഘർ അഫ്ഘാൻ 48 പന്തിൽ 44 റൺസും ക്യാപ്റ്റൻ ഗുൽഭാദിൻ നൈബ് 28 പന്തിൽ 37 റൺസും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ, ആദിൽ റഷീദ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും മാർക്ക് വുഡ് രണ്ട് വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 71 പന്തിൽ 148 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 90 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 82 പന്തിൽ 88 റൺസ് നേടിയ ജോ റൂട്ടും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.