Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഓയിൻ മോർഗൻ ; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അഫ്ഘാനിസിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 397 റൺസ് നേടി. 57 പന്തിൽ നിന്നും സെഞ്ചുറി നേടിയ മോർഗൻ 17 സിക്സും നാല് ഫോറുമടക്കം 71 പന്തിൽ 148 റൺസ് നേടിയാണ് പുറത്തായത്. 99 പന്തിൽ നിന്നും 90 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 82 പന്തിൽ 88 റൺസ് നേടിയ ജോ റൂട്ടും മികച്ച പിന്തുണ നൽകി. 9 പന്തിൽ 31 റൺസ് നേടിയ മൊയീൻ അലിയും തകർത്താടി. മൂന്നാം വിക്കറ്റിൽ 189 റൺസ് റൂട്ടും മോർഗനും ചേർന്ന് കൂട്ടിച്ചേർത്തു.

അഫ്ഘാനിസ്ഥാന് വേണ്ടി ഗുൽബാദിൻ നൈബും, ധവാൾട്ട് സദ്രാനും മൂന്ന് വിക്കറ്റ് വീതം നേടി.