Skip to content

ഏകദിനത്തിൽ 6000 റൺസ് പൂർത്തിയാക്കി ഷാക്കിബ് അൽ ഹസൻ ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. വെസ്റ്റിൻഡീസിനെതിരായ മത്സത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ഷാക്കിബ്‌ തമീം ഇക്ബാലിന് ശേഷം ഏകദിനത്തിൽ 6000 റൺസ് നേടുന്ന ബംഗ്ലാദേശ് ബാറ്റ്സ്മാനാണ് . ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 250 വിക്കറ്റും 6000 റൺസും നേടുന്ന പ്ലേയറെന്ന ചരിത്രനേട്ടവും മത്സരത്തോടെ ഷാക്കിബ്‌ സ്വന്തമാക്കി. ഷാഹിദ് അഫ്രീദി, ജാക്ക് കാലിസ്, സനത് ജയസൂര്യ എന്നിവരാണ് ഷാക്കിബിന് മുൻപ് ഏകദിനത്തിൽ 6000 റൺസും 250 വിക്കറ്റും നേടിയിട്ടുള്ളവർ.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 6000 റൺസും 250 വിക്കറ്റും നേടിയവർ

ഷാക്കിബ്‌ അൽ ഹസൻ – 202 മത്സരം

ഷാഹിദ് അഫ്രീദി – 294 മത്സരം

ജാക്ക് കാലിസ് – 296 മത്സരം

സനത് ജയസൂര്യ – 304 മത്സരം