Skip to content

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ആരോൺ ഫിഞ്ച്

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കാഴ്ച്ചവെച്ചത്. 132 പന്തിൽ 15 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ് നേടിയ ഫിഞ്ചിന്റെ മികവിൽ 87 റൺസിന്റെ തകർപ്പൻ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. ഈ പ്രകടനത്തോടെ ലോകകപ്പിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റനെന്ന റെക്കോർഡ് ഫിഞ്ച് സ്വന്തമാക്കി. 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 140 റൺസ് നേടിയ റിക്കി പോണ്ടിങിന്റെ റെക്കോർഡാണ് ഫിഞ്ച് മറികടന്നത്.

സെഞ്ചുറിയോടെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഫിഞ്ച് മാറി. 343 റൺസ് ഇതുവരെ അഞ്ച് ഇന്നിങ്സിൽ നിന്നും ഫിഞ്ച് നേടിയിട്ടുണ്ട്. 281 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഫിഞ്ചിന് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്.