Skip to content

അഫ്ഘാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി സൗത്താഫ്രിക്ക

അഫ്ഘാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ഫാഫ് ഡുപ്ലെസിസും കൂട്ടരും. മഴമൂലം തടസ്സപെട്ട മത്സരത്തിൽ 48 ഓവറിൽ 126 റൺസിന്റെ വിജയലക്ഷ്യം സൗത്താഫ്രിക്ക 28.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. 72 പന്തിൽ 68 റൺസ് നേടിയ ഡീകോക്ക്, 41 റൺസ് നേടിയ ഹാഷിം അംല എന്നിവരാണ് സൗത്താഫ്രിക്കയുടെ വിജയം അനായാസമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാനെ നാല് വിക്കറ്റ് നേടിയ സ്പിന്നർ ഇമ്രാൻ താഹിറും മൂന്ന് വിക്കറ്റ് നേടിയ ക്രിസ് മോറീസും ചേർന്നാണ് തകർത്തത്.