Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ; ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 335 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 45.5 ഓവറിൽ 247 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തകർപ്പൻ തുടക്കമാണ് കരുണരത്നെയും കുശാൽ പെരേരയും ശ്രീലങ്കയ്ക്ക് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 115 റൺസ് കൂട്ടിച്ചേർത്തു. കരുണരത്നെ 108 പന്തിൽ 97 റൺസും കുശാൽ പെരേര 36 പന്തിൽ 52 റൺസും നേടി പുറത്തായി. എന്നാൽ ഈ തുടക്കം മുതലാക്കാൻ മറ്റു ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല. 37 പന്തിൽ 30 റൺസ് നേടിയ കുശാൽ പെരേര മാത്രമാണ് ഇരുവർക്കും പുറമെ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചുള്ളൂ.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റും കെയ്ൻ റിച്ചാർഡ്സൺ മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും ജേസൺ ബെഹ്റൻഡോർഫ്‌ ഒരു വിക്കറ്റും നേടി.

വിജയത്തോടെ ഓസ്‌ട്രേലിയ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.