Skip to content

ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് ; ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ് ഗെയ്ൽ

ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ. സൗത്താപ്ടനിൽ നടന്ന മത്സരത്തിലാണ് ഈ ചരിത്രനേട്ടം ഗെയ്ൽ കുറിച്ചത്. 1625 റൺസ് നേടിയ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുമാർ സംഗക്കാരയെയും 1619 റൺസ് നേടിയ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെയും മറികടന്ന ഗെയ്ൽ ഇംഗ്ലണ്ടിനെതിരെ ഇതുവരെ 50 ന് മുകളിൽ ശരാശരിയിൽ നാല് സെഞ്ചുറിയും എട്ട് ഫിഫ്റ്റിയുമടക്കം 1632 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിൽ 41 പന്തിൽ 36 റൺസ് നേടിയാണ് ഗെയ്ൽ പുറത്തായത്.

ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ

ക്രിസ് ഗെയ്ൽ – 1632

കുമാർ സംഗക്കാര – 1625

വിവിയൻ റിച്ചാർഡ്സ് – 1619

റിക്കി പോണ്ടിങ് – 1598

മഹേള ജയവർധനെ – 1562