Skip to content

എനിക്ക് പരിക്കില്ല ; ടീമിൽ നിന്നും ഒഴിവാക്കിയത് ആസൂത്രിതമായി, വിവാദകുരുക്കിൽ അഫ്ഘാൻ ക്രിക്കറ്റ് ബോർഡ്

അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആരോപണവുമായി വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാൻ മൊഹമ്മദ് ഷഹ്സാദ്. തനിക്ക് പരിക്കില്ലെന്നും അഫ്ഘാൻ ക്രിക്കറ്റ് ബോർഡ് തന്നെ മനപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നും ഷഹ്സാദ് ആരോപിച്ചു. കാൽമുട്ടിനേറ്റ പരിക്ക് മൂലം ഷഹ്സാദിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ലെന്നാണ് അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുൻപ് അറിയിച്ചത്.

എന്നാൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുൻപ് നടന്ന പരിശീലന സെഷന് ശേഷം ഫോൺ പരിശോധിച്ചപ്പോഴാണ് താൻ കാൽമുട്ടിനേറ്റ പരിക്ക് മൂലം ലോകകപ്പിൽ നിന്നും പുറത്തായ വിവരം അറിയുന്നതെന്നും എന്നെപോലെ ബസിലുള്ള സഹതാരങ്ങളും അപ്പോഴാണ് വാർത്ത അറിഞ്ഞതെന്നും ആസൂത്രിതമായാണ് തന്നെ പുറത്താക്കിയതെന്നും ഷഹ്സാദ് പറഞ്ഞു.