Skip to content

ബാറ്റിൽ യൂണിവേഴ്‌സ് ബോസ് ലോഗോ ; ക്രിസ് ഗെയ്‌ലിന് അനുമതി നൽകാനാകില്ലെന്ന് ഐസിസി

എം എസ് ധോണിയുടെ ഗ്ലൗസിൽ നിന്നും സൈനിക ചിഹ്നമായ ബലിദാൻ നീക്കം ചെയ്തതിന് പുറകെ ബാറ്റിൽ യൂണിവേഴ്സ് ബോസ് എന്ന ലോഗോ ഉപയോഗിക്കാൻ അനുവദിക്കണമെന്ന വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ധോണി ബലിദാൻ ചിഹ്നം ഉപയോഗിച്ചത് പോലെ തന്നെ ഇതും ചട്ടവിരുദ്ധമാണെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. വ്യക്തിപരമായ സന്ദേശങ്ങൾക്കായി വസ്ത്രമോ ബാറ്റോ ഉപയോഗിക്കാൻ അനുവദിക്കാൻ സാധിക്കില്ലെന്നും ഐസിസി വ്യക്തമാക്കി.

ഐസിസിയുടെ നടപടിയ്ക്ക് ശേഷം ഇന്നലെ സൈനിക ചിഹ്നമില്ലാത്ത ഗ്ലൗസ് ധരിച്ചാണ് ധോണി വിക്കറ്റിന് പിന്നിലെത്തിയത്.