Skip to content

സൗത്താഫ്രിക്കയ്ക്ക് തകർച്ചയോടെ തുടക്കം വീണ്ടും വില്ലനായി മഴ

വെസ്റ്റിൻഡീസും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരത്തിൽ രസംകൊല്ലിയായി വീണ്ടും മഴ. മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 7.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് നേടി നിൽക്കവെയാണ് മഴമൂലം മത്സരം നിർത്തിവെച്ചത്. റണ്ണൊന്നും എടുക്കാതെ ഫാഫ് ഡുപ്ലെസിസും 21 പന്തിൽ 17 റൺസ് നേടിയ ഡീകോക്കുമാണ് ക്രീസിലുള്ളത്. 7 പന്തിൽ 6 റൺ നേടി പുറത്തായ ഹാഷിം അംല, 10 പന്തിൽ 5 റൺ നേടിയ ഐഡൻ മാർക്രം എന്നിവരുടെ വിക്കറ്റാണ് സൗത്താഫ്രിക്കയ്ക്ക് നഷ്ടമായത്.

ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപെട്ട സൗത്താഫ്രിക്കയ്ക്ക് പ്രതീക്ഷ നിലനിർത്തുവാൻ വിജയം അനിവാര്യമാണ്.