Skip to content

ഓസ്‌ട്രേലിയയെയും മറികടന്ന് ലോകകപ്പിൽ ഇന്ത്യയ്ക്ക് അപൂർവ നേട്ടം

ലോകക്കപ്പിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയോടെ ധവാൻ മികച്ച സ്കോറാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് . കരിയറിലെ 17 ആം സെഞ്ചുറി കൂടിയാണ് ഓവലിൽ പിറന്നത് . 95 ആം പന്തിൽ നിന്ന് സെഞ്ചുറി തികച്ച ധവാൻ ഒടുവിൽ 117 റൺസിൽ നിൽക്കെ സ്റ്റാർക്കിന്റെ പന്തിൽ പുറത്താവുകയായിരുന്നു .

ധവാന്റെ സെഞ്ചുറിയോടെ
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ടീമെന്ന നേട്ടത്തിലെത്തി ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്‍റെ 27-ാം സെഞ്ചുറിയാണ് ധവാന്‍റെത്. 26 സെഞ്ചുറി നേടിയ ഓസ്ട്രേലിയയെയാണ് ഇന്ത്യ മറികടന്നത്.