Skip to content

തകർത്താടി ബാറ്റ്‌സ്മാന്മാർ ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 352 റൺസ് ഇന്ത്യ നേടി. 109 പന്തിൽ 117 റൺസ് നേടിയ ശിഖാർ ധവാൻ, 77 പന്തിൽ 82 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 57 റൺസ് നേടിയ രോഹിത് ശർമ്മ, 27 പന്തിൽ 48 റൺസ് നേടി തകർത്താടിയ ഹർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. എം എസ് ധോണി 14 പന്തിൽ 27 റൺസും കെ എൽ രാഹുൽ മൂന്ന് പന്തിൽ 11 റൺസും നേടി .

ഓസ്‌ട്രേലിയക്ക് വേണ്ടി മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കോൾട്ടർ നൈൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.