Skip to content

തലയ്ക്ക് പന്ത് കൊണ്ട് നെറ്റ് ബൗളർക്ക് പരിക്ക് ; പരിശീലനം നിർത്തി ഓസ്ട്രേലിയൻ ടീം

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന ഓസ്‌ട്രേലിയയുടെ പരിശീലനസെഷനിൽ നെറ്റ് ബൗളർക്ക് തലയ്ക്ക് പരിക്കേറ്റത് ആശങ്കകൾക്ക് ഇടയാക്കി. ഡേവിഡ് വാർണർക്കെതിരെ പന്തെറിയവെയാണ് ജയ്കിഷൻ പഹ്ല എന്ന ബൗളർക്ക് തലയ്ക്ക് പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്. ഗ്രൗണ്ടിൽ കിടന്ന ബൗളർക്ക് ഓടിയെത്തിയ ഡേവിഡ് വാർണർ ഉടൻ തന്നെ ഫിസിയോയെ ഗ്രൗണ്ടിൽ വിളിച്ചുവരുത്തുകയും പരിക്ക് തലയ്ക്കായതിനാൽ തന്നെ ഉടൻ തന്നെ ബൗളരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

ഡേവിഡ് വാർണർ സംഭവത്തിന് ശേഷം വളരെ അസ്വസ്ഥനായെന്നും എന്നാൽ ബൗളർ മികച്ച സ്പിരിറ്റുള്ള താരമാണെന്നും അദ്ദേഹത്തിന് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞു.