Skip to content

തകർപ്പൻ സെഞ്ചുറിയുമായി റോയ് തകർത്താടി ; ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ജേസൺ റോയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ആറ്‌ വിക്കറ്റ് നഷ്ട്ടത്തിൽ 386 റൺസ് നേടി. മത്സരത്തിൽ 121 പന്തിൽ 14 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ് റോയ് അടിച്ചുകൂട്ടി. തകർപ്പൻ തുടക്കമാണ് ബെയർസ്റ്റോയും റോയും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 128 റൺസ് കൂട്ടിച്ചേർത്തു. ബെയർസ്റ്റോ 50 പന്തിൽ 51 റൺസ് നേടി മികച്ച പിന്തുണയാണ് റോയ്ക്ക് നൽകിയത്. പിന്നീടെത്തിയ ജോ റൂട്ട് 21 റൺസ് നേടി മടങ്ങിയെങ്കിലും 44 പന്തിൽ 64 റൺസ് നേടിയ ജോസ് ബട്ട്ലറും 33 പന്തിൽ 35 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനും വെറും 9 പന്തിൽ 27 റൺസ് നേടിയ ലിയാം പ്ലങ്കറ്റും എട്ട് പന്തിൽ നിന്നും 18 റൺസ് നേടിയ ക്രിസ് വോക്‌സും തകർത്താടിയതോടെ ഇംഗ്ലണ്ട് കൂറ്റൻ സ്കോർ സ്വന്തമാക്കി.

ബംഗ്ലാദേശിന് വേണ്ടി ഷൈഫുദീനും മേഹിദി ഹസനും രണ്ട് വിക്കറ്റ് വീതം നേടി.