Skip to content

ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരാൻ ഒരുങ്ങി സ്റ്റെയിനും, ഡി വില്ലിയേഴ്സും

തോളിന് പരുക്കേറ്റ് ഒരു വർഷത്തോളമായി ടീമിൽ നിന്ന് വിട്ട് നിന്ന ഫാസ്റ്റ് ബൗളർ ഡേൽ സ്റ്റെയിൻ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് എന്നിവരെ സിംബാവയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനുള്ള SA Invitation XI ടീമിൽ ഉൾപ്പെടുത്തി.കഴിഞ്ഞ നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടയ്ക്കാണ് സ്റ്റെയിന്റെ തോളിന് പരുക്കേറ്റത്.ഏകദേശം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് എ ബി ഡിവില്ലിയേഴ്സ് സൗത്താഫ്രിക്കയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്.ഈ മാസം 20 ന് Paarl ൽ ആണ് പരിശീലന മത്സരം.26 മുതൽ പോർട്ട് എലിസബത്തിലാണ് സിംബാവെയ്ക്കെതിരായ ടെസ്റ്റ് മത്സരം.പിങ്ക് പന്ത് ഉപയോഗിച്ചുള്ള പകൽ – രാത്രി ടെസ്റ്റ് മത്സരം ആണ്. പരീക്ഷണാടിസ്ഥാനത്തിൽ 4 ദിവസം ദൈർഘ്യം ഉള്ള ടെസ്റ്റ് മത്സരം ആണ് നടക്കുന്നത്