Skip to content

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ തയ്യാറാണെന്ന് ഡിവില്ലിയേഴ്സ്

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് മുൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ലോകകപ്പിൽ കളിയ്ക്കാൻ തയ്യാറാണെന്ന് നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെയും പരിശീലകൻ ഓട്ടിസ് ഗിബ്ബ്സിനെയും അറിയിച്ചെന്ന് espncricinfo യാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ ലോകകപ്പ് ടീമിൽ ഡിവില്ലിയേഴ്സിനെ ഉൾപ്പെടുത്താൻ സൗത്താഫ്രിക്കൻ ടീം മാനേജ്‌മെന്റ് തയാറായിട്ടില്ല . ഡിവില്ലിയേഴ്സിനെ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ ചില താരങ്ങളെ ഒഴിവാക്കേണ്ടി വരുമെന്നതിനാലും ഒപ്പം ഡിവില്ലിയേഴ്സ് ഇക്കാലയളവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാത്തതിനാലുമാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ടീം മാനേജ്‌മെന്റ് എത്തിയത്.

ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപെട്ട സൗത്താഫ്രിക്ക പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. തുടർന്നുള്ള ആറിൽ ആറ്‌ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ സൗത്താഫ്രിക്കയ്ക്ക് സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ സാധിക്കുകയുള്ളൂ.