Skip to content

തുടർപരാജയങ്ങൾക്ക് പുറകെ സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി ; ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പിൽ നിന്നും പുറത്ത്

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപേ സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ഷോൾഡറിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പിൽ നിന്നും പുറത്തായി. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും എതിരായ മത്സരങ്ങളിൽ സ്റ്റെയ്ൻ കളിച്ചിരുന്നില്ല. രണ്ട് മത്സരത്തിലും സൗത്താഫ്രിക്ക പരാജയപെടുകയും ചെയ്തു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പരിക്കിനെ തുടർന്ന് സ്റ്റെയ്ൻ പിൻവാങ്ങിയിരുന്നു.

ബ്യൂറൻ ഹെൻഡ്രിക്‌സ് സ്റ്റെയ്ന് പകരക്കാരനായി ടീമിലെത്തും ഈ വർഷം പാകിസ്ഥാനെതിരെയാണ് ഹെൻഡ്രിക്‌സ് ഏകദിന അരങ്ങേറ്റം കുറിച്ചത്. പരമ്പരയിൽ രണ്ട് മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം നേടിയ ഹെൻഡ്രിക്‌സ് എന്നാൽ ട്വന്റി20യിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സെഞ്ചൂറിയനിൽ പാകിസ്ഥാനെതിരെ 14 റൺസ് വഴങ്ങി നാല് വിക്കറ്റ് ഹെൻഡ്രിക്‌സ് വീഴ്ത്തിയിരുന്നു.