Skip to content

പന്തിൽ മാറ്റം വരുത്താൻ പാകിസ്ഥാന്റെ ശ്രമം ; പ്രതിഷേധമറിയിച്ച് ഇംഗ്ലണ്ട്

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ നേടിയത്. മത്സരത്തിലെ വിജയത്തോടെ 11 മത്സരങ്ങളിലെ തുടർപരാജയമെന്ന നാണക്കേടിനും പാകിസ്ഥാൻ അന്ത്യം കുറിച്ചു. എന്നാൽ മത്സരത്തിന് ശേഷം അൽപ്പം വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്.

ഫ്ലാറ്റ് പിച്ചിൽ നടന്ന മത്സരത്തിൽ റിവേഴ്സ് സ്വിങ് ലഭിക്കാൻ പാകിസ്ഥാൻ പലതവണ പന്ത് പരുക്കൻ സ്ഥലങ്ങളിൽ എറിഞ്ഞിരുന്നു പാകിസ്ഥാന്റെ ബാറ്റിങിനിടെ ഇംഗ്ലണ്ട് പ്ലേയേഴ്‌സ് ഇത്തരത്തിൽ പന്തിൽ മാറ്റം വരുത്താൻ ശ്രമിച്ചിരുന്നു. ഇതിന് ഇരുകൂട്ടർക്കും അമ്പയർമാർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ ശ്രമങ്ങൾ അതിരുവിട്ടതാണ് ഇംഗ്ലണ്ട് ടീമിനെ പ്രകോപിപ്പിച്ചത്. മത്സരത്തിൽ ആമിറിന്റെ പന്തിൽ പുറത്തായ ശേഷം ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ പന്ത് കൈയ്യിലെടുത്ത് പരിശോധിക്കുകയും ചെയ്തിരുന്നു.