Skip to content

മോശം പെരുമാറ്റം റോയ്ക്കും ആർച്ചറിനും പിഴശിക്ഷ

പാകിസ്ഥാനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാൻ ജേൺ റോയ്ക്കും ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്കും ഐസിസിയുടെ പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദിനും ഐസിസി പിഴശിക്ഷ വിധിച്ചിട്ടുണ്ട്.

പാകിസ്ഥാൻ ഇന്നിങ്സിലെ പതിനാലാം ഓവറിൽ മിസ്ഫീൽഡിങിനിടെ അസഭ്യം പുലമ്പിയത് അമ്പയർമാർ കേട്ടതോടെയാണ് റോയ്ക്കെതിരെ നടപടിയെടുത്തിരിക്കുന്നത് . 27 ആം ഓവറിൽ അമ്പയർ വൈഡ് വിധിച്ചതിൽ പ്രതിഷേധിച്ചതിനാണ് ആർച്ചർ പിഴയേറ്റുവാങ്ങിയത്.

ഐസിസി പെരുമാറ്റചട്ടം ലംഘിച്ച ഇരുവരും മാച്ച് ഫീയുടെ 15% പിഴയായി നൽകേണ്ടി വരും. മറുഭാഗത്ത് കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദ് മാച്ച് ഫീയുടെ 20 ശതമാനവും മറ്റു ടീമംഗങ്ങൾ 10 ശതമാനവും പിഴയായി നൽകേണ്ടി വരും.