Skip to content

ആഷസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് 

ആഷസ് സീരിസിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 176 ന് 4 എന്ന നിലയിലാണ് . ഇംഗ്ലണ്ടിന് ജയിക്കുവാൻ ഇനി 178 റൺസ് കൂടെ വേണം . 67 റൺസ് നേടി ക്യാപ്റ്റൻ റൂട്ടും 5 റൺസുമായി woakes മാണ് ക്രീസിൽ . 

നേരത്തെ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 138 റൺസിന് ഓൾ ഔട്ട് ആയിരുന്നു . 5 വിക്കറ്റ് നേടിയ ആന്ഡേഴ്സണും 4 വിക്കറ്റ് നേടിയ ക്രിസ് വോക്സുമാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത് . 

ഒരു ദിവസം കൂടെ ബാക്കി നിൽക്കെഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 178 റൺസ് കൂടെ വേണം . രണ്ടു ടീമിനും ക്രിക്കറ്റ് പ്രേമികൾക്കും ഇന്ന് ഉറക്കമില്ലാത്ത രാത്രിയായിരിക്കും .