Skip to content

അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ അഫ്ഘാനിസ്ഥാൻ 38.2 ഓവറിൽ 207 റൺസിന് പുറത്ത് . അഫ്ഘാനിസ്ഥാന് വേണ്ടി നജിബുള്ള സദ്രാൻ 49 പന്തിൽ 51 റൺസും റഹ്മത് 60 പന്തിൽ 43 റൺസും ക്യാപ്റ്റൻ ഗുൽബാദിൻ നൈബ് 33 പന്തിൽ 31 റൺസും റാഷിദ് ഖാൻ 11 പന്തിൽ 27 റൺസും നേടി.

ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ്, ആഡം സാംപ എന്നിവർ മൂന്ന് വിക്കറ്റ് വീതവും മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും നേടി.