Skip to content

പാകിസ്ഥാനെ എഴുതിതള്ളുകയെന്നത് മണ്ടത്തരം ; വഖാർ യൂനിസ്

ദയനീയ തുടക്കമാണ് ലോകകപ്പിൽ പാകിസ്ഥാന് ലഭിച്ചത്. വെസ്റ്റിൻഡീസിനെതിരെ വെറും 105 റൺസിന് ഓൾ ഔട്ടായ പാകിസ്ഥാൻ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തു. എന്നാൽ ഈ പരാജയത്തിന്റെ പേരിൽ ലോകകപ്പിൽ പാകിസ്ഥാനെ എഴുതിതള്ളാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനിസ്.

“ലോകകപ്പ് എന്നത് ഒരു നീണ്ട ടൂർണമെന്റ് ആണെന്ന കാര്യം നിങ്ങൾ ഓർക്കണം. ഇനിയും ഒരുപാട് മത്സരങ്ങൾ നടക്കാനുണ്ട്. അതുകൊണ്ട് തന്നെ വെസ്റ്റിൻഡീസിനെതിരായ പരാജയത്തിന്റെ പേരിൽ പാകിസ്ഥാനെ എഴുതിതള്ളുന്നത് മണ്ടത്തരമാണ് ” വഖാർ യൂനിസ് പറഞ്ഞു.

” വെസ്റ്റിൻഡീസിനെയാണ് നിങ്ങൾ ഇക്കാര്യത്തിൽ അഭിനന്ദിക്കേണ്ടത്. ഷോർട്ട് ബോൾ പാകിസ്ഥാനെതിരെ അവർ നന്നായി പ്രയോഗിച്ചു. “വഖാർ യൂനിസ് കൂട്ടിച്ചേർത്തു.