Skip to content

ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ശ്രീലങ്ക ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ന്യൂസിലാൻഡ് മറികടന്നു. ന്യൂസിലാൻഡിന് വേണ്ടി മാർട്ടിൻ ഗപ്റ്റിൽ 51 പന്തിൽ 73 റൺസും കോളിൻ മൺറോ 47 പന്തിൽ 58 റൺസും നേടി. ലോകകപ്പിലെ ന്യൂസിലാൻഡിന്റെ മൂന്നാം പത്ത് വിക്കറ്റ് വിജയമാണിത്. ലോകകപ്പ് ചരിത്രത്തിൽ ഇത് പന്ത്രണ്ടാം തവണയാണ് ഒരു ടീം പത്ത് വിക്കറ്റ് വിജയം നേടുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് മാറ്റ് ഹെൻറി, ലോക്കി ഫെർഗുസൺ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ട്രെന്റ് ബോൾട്ട്, ഡി ഗ്രാൻഡ്ഹോമെ, ജിമ്മി നീഷം, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

84 പന്തിൽ 52 റൺസ് നേടിയ ക്യാപ്റ്റൻ കരുണരത്നെയുടെ പ്രകടനമാണ് നാണക്കേടിൽ നിന്നും ശ്രീലങ്കയെ രക്ഷിച്ചത്.