Skip to content

100 റൺസ് അകലെ 2 റെക്കോർഡുകൾ , കോഹ്ലിക്കാകുമോ ?

ശ്രീലങ്ക ടെസ്റ്റിൽ കോഹ്ലി നേടിയ റെക്കോര്ഡുകളുടെ കണക്ക്  ചെറുതൊന്നുമല്ല . ഇപ്പൊൾ ഇതാ വീണ്ടും പുതിയ റെക്കോഡിനായി കോഹ്‌ലിക്ക് വേണ്ടത് വെറും 100 റൺസ് മാത്രമാണ് .

100 റൺസ് നേടിയാൽ ഒരു വർഷം എല്ലാ ഫോർമാറ്റിലും കൂടി ഏറ്റവും കൂടുതൽ  റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കാം . ഇൗ റെക്കോർഡ് ഇപ്പൊൾ സംഗക്കാരയുടെ പേരിലാണ് .  2014 ലാണ് സംഗക്കാര ഈ നേട്ടം സ്വന്തമാക്കിയത് . അന്ന് സംഗക്കാര 57 ഇന്നിങ്സിൽ നിന്ന്  2868 നേടിയത് .

രണ്ടാമത്തെ റെക്കോർഡ് ഒരു വർഷത്തിൽ എല്ലാ ഫോർമാറ്റിലും കൂടി ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന റെക്കോർഡ് സച്ചിനൊപ്പം പങ്കിടാം .സച്ചിൻ ഒരു വർഷത്തിൽ 12 സെഞ്ച്വറിയാണ് നേടിയത് .1998 ലാണ് ഈ റെക്കോർഡ് സച്ചിൻ നേടിയത് . രണ്ടാം സ്ഥാനത്ത് കോഹ്‌ലിക്ക് ഒപ്പം ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിംഗ് കൂടി ഉണ്ട് .