Skip to content

ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ അഫ്ഘാനിസ്ഥാനെയും നേരിടും . കാർഡിഫ്‌ സോഫിയ ഗാർഡൻസിലാണ് ശ്രീലങ്കയും ന്യൂസിലാഡും ഏറ്റുമുട്ടുക. ബ്രിസ്റ്റോളിലാണ് ഓസ്‌ട്രേലിയ അഫ്ഘാനിസ്ഥാൻ മത്സരം നടക്കുന്നത്.

മൂന്ന് പരിശീലന മത്സരത്തിലും വിജയം നേടിയാണ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആദ്യ മത്സരത്തിനെത്തുന്നത്. മറുഭാഗത്ത് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഘാനിസ്ഥാൻ. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും ഈ മത്സരം.