Skip to content

പരിക്ക് മാറി ; ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി ടോം ലതാം കളിക്കും

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിന് മുൻപേ ന്യൂസിലാൻഡിന് ആശ്വാസവാർത്ത. പരിക്ക് മാറി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടോം ലാതം മത്സരത്തിൽ കളിക്കുമെന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പറഞ്ഞു. ബ്രിസ്ബനിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരിശീലനമത്സരത്തിനിടെയാണ് ലാതത്തിന് പരിക്ക് പറ്റിയത്. ടോം ബ്ലണ്ടലിന് പകരക്കാരനായിട്ടായിരിക്കും ലാതം ടീമിലെത്തുക.

ടോം ലാതം തിരിച്ചെത്തിയെങ്കിലും ടിം സൗത്തീയും ഹെൻറി നിക്കോളാസും നാളെ മത്സരത്തിൽ കളിച്ചേക്കില്ല. ഇരുവരും പൂർണ്ണമായും ഫിറ്റല്ലെന്ന് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.